മണികണ്ഠന്‍ നായകനാകുന്നുഹാസ്യവേഷങ്ങളിലും, വില്ലന്‍ വേഷങ്ങളിലും പരിചിതനായ നടന്‍ മണികണ്ഠന്‍ പട്ടാമ്പി നായകനാകുന്നു. ദീപന്‍ സംവിധാനം ചെയ്യുന്ന സിം എന്ന ചിത്രത്തിലാണ് മണികണ്ഠന്‍ നായകനാകുന്നത്. ആന്‍ അഗസ്റ്റിനാണ് ഈ ചിത്രത്തിലെ നായിക. മൊബൈല്‍ ഫോണുപയോഗം സംബന്ധിച്ച പ്രമേയമാണ് ചിത്രത്തിന്‍റേത്. സുരേഷ് കെ. മേനോന്‍, സതീഷ് കെ. ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. സിമ്മിന്റെ ചിത്രീകരണം നടന്നുവരുന്നു.

Comments

comments