മഞ്ജുവിന്‍റെ തിരിച്ചുവരവ് ഗീതുവിന്‍റെ ചിത്രത്തിലൂടെയോ?അഭിനയജീവിതത്തിലെ നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യര്‍ തിരുച്ചു വരുന്നതായി വാര്‍ത്തകള്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മലയാളത്തിലെ തന്നെ പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്‍റെ ചിത്രത്തിലൂടെയാണ് മഞ്ജു വീണ്ടും തിരശ്ശീലയ്ക്കു മുന്നിലെത്തുന്നത്.

ഇതിനു മുമ്പ് മഞ്ജുവിന്‍റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം മഞ്ജുവും ദിലീപും ചിരിച്ചുകൊണ്ടു തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇത്തവണ ഗീതു മോഹന്‍ദാസ് മഞ്ജുവിനെ ക്യാമറയ്ക്കു മുന്നിലെത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായാണ് അറിയുന്നത്. ഗീതു മോഹന്‍ദാസ് ഇതിനു മുമ്പ് സംവിധാനം ‌ചെയ്ത കേള്‍ക്കുന്നുണ്ടോ എന്ന ചിത്രം വളരെയേറെ പ്രശംസയ്ക്കും അവാര്‍ഡുകളും നേടിയതാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരായ നമ്മള്‍ക്ക് കാത്തിരിക്കാം ഗീതുവിന്‍റെ സംവിധായക പ്രതിഭയും മഞ്ജുവിന്‍റെ അസാധാരണ അഭിനയപാഠവവും ഒന്നിക്കുന്നത് കാണാന്‍…

Comments

comments