മഞ്ചാടിക്കുരു ഉടന്‍ റിലീസാകുംകാത്തിരിപ്പിന്റെ വലിയ ഇടവേളക്ക് ശേഷം അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു എന്ന ചിത്രം റിലീസാകുന്നു. പല മേളകളിലായി നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ഇത്. പ്രഥ്വിരാജ്, ജഗതി, ബിന്ദു പണിക്കര്‍, കവിയൂര്‍ പൊന്നമ്മ, റഹ്മാന്‍, ഉര്‍വ്വശി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. പത്തുവയസുള്ള ഒരു കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.
കേരള കഫെ എന്ന ചിത്രത്തല്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോനാണ്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും അഞ്ജലി മേനോനാണ്.

Comments

comments