മംമ്ത മോഹന്‍ദാസ് വിവാഹമോചനത്തിന്പ്രമുഖ മലയാള ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് വിവാഹമോചനത്തിനൊരുങ്ങുന്നതായി വാര്‍ത്ത. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രജിത്ത് പത്മനാഭനുമായുള്ള മംമ്തയുടെ വിവാഹം നടന്നത്. തങ്ങള്‍ ഇപ്പോള്‍ വേറിട്ടാണ് താമസിക്കുന്നതെന്നും, ഒരുമിച്ചുള്ള ജീവിതം സാധ്യമല്ല എന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും മംമ്ത ഒരു മാധ്യമത്തോട് പറഞ്ഞു. മംമ്തക്ക് അടുത്ത കാലത്തായി ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ ലഭിക്കുന്നുണ്ട്. സമീപകാല ഹിറ്റ് ചിത്രം മൈ ബോസില്‍ മംമ്തയായിരുന്നു നായിക. സെല്ലുലോയ്ഡ്, പൈസ പൈസ, മോഹന്‍ലാലിന്‍റെ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്നീ ചിത്രങ്ങളിലും മംമ്ത അഭിനയിക്കുന്നുണ്ട്.

Comments

comments