മംമ്ത ബോളിവുഡില്‍ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് നിന്ന് ഒരു നടി കൂടി ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നു. നടി, ഗായിക എന്നീ രംഗങ്ങളില്‍ ശ്രദ്ധേയയായ മംമ്ത മോഹന്‍ദാസാണ് ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങുന്നത്. വിവാഹമോചന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയവേ അതു കൂസാതെ സ്വന്തം മേഖലകളില്‍ സജീവമാകുകയാണ് മംമ്ത. മംമ്ത നായികയായ മൈ ബോസ് അടുത്തിടെ മികച്ച വിജയം നേടിയ ഒരു ചിത്രമാണ്. റിലീസ് ചെയ്യാനിരിക്കുന്ന സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലും മംമ്തക്ക് മികച്ച വേഷമാണുള്ളത്.

Comments

comments