ഭൂമിയുടെ അവകാശികള്‍ പുരോഗമിക്കുന്നുടി.വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഷൊര്‍ണൂരില്‍ പുരോഗമിക്കുന്നു. ശ്രീനിവാസന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷും അഭിനയിക്കുന്നുണ്ട്. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍, ടിനി ടോം, ഇന്ദ്രന്‍സ്, ഭഗത്, മാമുക്കോയ, രാഘവന്‍, മൈഥിലി, ഊര്‍മ്മിള ഉണ്ണി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments