ഭാവന പോലീസാകുന്നുഭാവനയെ ഇനി നമ്മള്‍ കാണുക പോലീസ്‌ വേഷത്തില്‍. ഭാവനയുടെ ഏറെ വ്യത്യസ്‌തമായ മുഖം ആരാധകര്‍ക്ക്‌ സമ്മാനിക്കാന്‍ ഒരുങ്ങുന്നത് സംവിധായകന്‍ പത്മകുമാറാണ്. ഭാവന കാക്കിവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നാകയന്‍ കുഞ്ചാക്കോ ബോബനാണ്‌. തത്വശാസ്‌ത്രവും ജീവിതവും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരിടേണ്ടിവരുന്ന ഒരു യുവരാഷ്‌ട്രീയക്കാരന്റെ വേഷത്തിലാണ്‌ കുഞ്ചാക്കോ ബോബന്‍. കേരള സമൂഹത്തില്‍ നിന്നുള്ള ചില നഗ്നസത്യങ്ങളെ തുറന്നു കാട്ടുകയാണ്‌ പത്മകുമാര്‍ ഈ ചിത്രത്തിലൂടെ.
നിഷാദ്‌ കോയയാണ്‌ കഥാ തിരക്കഥാ സംഭാഷണങ്ങള്‍ നിര്‍വഹിക്കുന്നത്.

English Summary : Bhavana is Becoming Police

Comments

comments