ഭാര്യ അത്ര പോരഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. അക്കു അക്ബര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയറാമും, ഗോപികയുമായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. കുടുംബപശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ തുടര്‍ച്ച പോലെ ഒരു ചിത്രം കൂടി വരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഭാര്യ അത്ര പോര എന്ന ചിത്രത്തില്‍ ജയറാമും, ഗോപികയുമാണ് പ്രധാന വേഷങ്ങളില്‍. വിവാഹത്തിന് ശേഷമുള്ള ഗോപികയുടെ മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ എഴുതുന്നത് കെ. ഗിരീഷ് കുമാര്‍.

Comments

comments