ബ്ലെസ്സിയുടെ ഹിന്ദി ചിത്രം താമസിക്കുംപ്രിയദര്‍ശന്‍, സിദ്ദിഖ്, സംഗീത് ശിവന്‍ എന്നിവരുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ബ്ലെസ്സി. പ്രണയത്തിന്റെ ഹിന്ദി റീമേക്കാണ് ബ്ലെസി ഹിന്ദിയില്‍ ആദ്യം ചെയ്യുന്നത്.
അനുപം ഖേറും, ജയപ്രദയും ബ്ലെസിയെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ തയ്യാറാകവേയാണ് യു.പിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഇലക്ഷന്‍ പ്രഖ്യാപിച്ചത്. ഇവര്‍ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ചിത്രം താമസിക്കും. അമിതാഭ് ബച്ചന്‍ പ്രണയത്തിലെ മോഹന്‍ലാല്‍ ചെയ്ത വേഷം ചെയ്യുമെന്നാണ് വാര്‍ത്ത.
ബ്ലെസി ഇപ്പോള്‍ തന്റെ പുതുയ മലയാളം ചിത്രത്തിന്റെ ജോലിയിലാണ്. ജൂലൈയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചേക്കും.

Comments

comments