ബ്ലാങ്ക് ചെക്കിലേക്ക് പുതുമുഖങ്ങളെ തേടുന്നു..


പ്ലസ് ടു സംവിധാനം ചെയ്ത ഷബി ചാവക്കാടിന്റെ പുതിയ ചിത്രം ബ്ലാങ്ക് ചെക്കിലേക്ക് നായികമാരെ തേടുന്നു. ബാബു രത്‌നമാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രി പ്രൊഡക്ഷന്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞ ചിത്രത്തില്‍ റോഷന്‍, വിഷ്ണു മോഹന്‍, ടോമിന്‍ എന്നിവരാണ് നായകന്‍മാര്‍. മോഹന്‍ലാലിന്റെ ഫാന്‍സിന്റെ വേഷത്തിലാണ് ഇവരെത്തുന്നത്. സസ്പപെന്‍സ് ത്രില്ലറാണ് ഈ ചിത്രം. തമിഴ് താരം ജിമ്മി ഡൊമിനിക് ആണ് വില്ലന്‍. സെവന്‍ ആര്‍ട്‌സ് മോഹന്റെ മകനാണ് ഒരു നായകനായ വിഷ്ണു മോഹന്‍.
സാങ്കേതിക മേഖലയിലും ഏതാനും പുതുമുഖങ്ങള്‍ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നു. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments