ബ്യൂട്ടിഫുള്‍ ഹിന്ദിയിലേക്ക്മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. വി.കെ പ്രകാശ് തന്നെയാണ് ഹിന്ദിയില്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്. രണ്‍വീര്‍ ഷൂരി, വിനയ് പഥക് എന്നിവരാണ് പ്രധാന വേഷങങ്ങളില്‍. കൊങ്കണ സെന്‍ ശര്‍മ്മ നായികവേഷം ചെയ്യുന്നു. അനൂപ് മേനോന്‍ ഒരു ചെറിയ വേഷത്തില്‍ ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. വി.കെ പ്രകാശ് ഇപ്പോള്‍ ട്രവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്.

Comments

comments