ബ്യൂട്ടിഫുള്‍ റീമേക്ക് ചെയ്യുന്നുസമീപകാലത്തെ ഹിറ്റ് ചലച്ചിത്രം ബ്യൂട്ടിഫുള്‍ തമിഴ്,തെലുഗ്, കന്നട ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു. ഹൈദരാബാദിലെ ഒരു സിനിമ നിര്‍മ്മാണ കമ്പനി ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലും റീമേക്കിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ലോ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വി.കെ പ്രകാശാണ്. നിര്‍മ്മാണം ആനന്ദ് കുമാര്‍. ചിത്രം ഇപ്പോള്‍ എഴുപത്തഞ്ച് ദിനങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.

Comments

comments