ബോളിവുഡ്‌ ചിത്രത്തിലൂടെ കാവേരി മടങ്ങിവരുന്നു


Kaveri is Coming Back through Bollywood Film

മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നിന്ന കാവേരി ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. സംവിധായകന്‍ സൂര്യകിരണിന്റെ ഭാര്യയായതോടെ സിനിമയില്‍ നിന്നും കാവേരി വിടവിടപറഞ്ഞെങ്കിലും മിനി സ്‌ക്രീനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ട്രാഫിക്കിനെ ഹിന്ദി പറയിക്കുന്ന ചിത്രത്തിലൂടെയാണ്‌ കാവേരി സിനിമയിലേക്ക്‌ വീണ്ടുമെത്തുന്നത്‌. ട്രാഫിക്കില്‍ റോമ ചെയ്‌ത വേഷമാകും കാവേരി ഹിന്ദി ട്രാഫിക്കില്‍ ചെയ്യുകയെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ്‌ പിള്ള തന്നെ പറയുന്നു. മുമ്പ്‌ രാജേഷ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ആയിരുന്ന കാലത്ത്‌ ഇരുവരും ഒന്നിച്ച്‌ വര്‍ക്ക്‌ ചെയ്‌തതിന്റെ പരിചയത്തിലാണ്‌ കാവേരിയെ തന്റെ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലേക്ക്‌ രാജേഷ്‌ കരാര്‍ ചെയ്‌തിട്ടുള്ളത്‌. ഹിന്ദിയില്‍ ഈ വേഷത്തിന്‌ അല്‍പ്പം പക്വതയും പാകതയും വന്ന നടി വേണമെന്ന സംവിധായകന്റെ ചിന്തയാണ്‌ കാവേരിക്ക്‌ അവസരമായത്‌.

English Summary : Kaveri is Coming Back through Bollywood Film

Comments

comments