ബി ഉണ്ണികൃഷ്ണന്‍റെ ചിത്രത്തില്‍ ദിലീപ് ഗൗരവക്കാരനാകുന്നു


Dilip to do a Serious Role in the Film Directed by B unnikrishnan

ജനപ്രിയനായകന്‍ ദിലീപ് ബി ഉണ്ണികൃഷ്‌ണന്‍ന്‍റെ ചിത്രത്തില്‍ കോമഡി റോളുകളില്‍ നിന്ന് മാറി ഗൗരവക്കാരനാകുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി ഉണ്ണികൃഷ്‌ണനും ദിലീപും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു അന്വേഷണോദ്യോഗസ്‌ഥന്റെ റോളിലാണ്‌ ദിലീപ്‌ അഭിനയിക്കുക. സിഐഡി മൂസയില്‍ സ്വകാര്യ ഡിക്‌ടറ്റീവായും ഇന്‍സ്‌പെക്‌ടര്‍ ഗരുഡില്‍ സിഐയുടെ വേഷത്തിലും ദിലീപ്‌ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ റോളായിരിക്കും ഈ ചിത്രത്തില്‍. മോഹന്‍ലാല്‍ നായകനാവുന്ന മിസ്‌റ്റര്‍ ഫ്രോഡ്‌ ആയിരിക്കും ബി ഉണ്ണികൃഷ്‌ണന്‍ ഉടന്‍ പൂര്‍ത്തിയാക്കുന്ന ചിത്രം.

English Summary : Dilip to do a Serious Role in the Film Directed by B unnikrishnan

Comments

comments