ബാല സംവിധായകനാകുന്നുനടന്‍ ബാല സിനിമ സംവിധാനത്തിലേക്ക് തിരിയുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ അരുണാചലം പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലക്കൊപ്പം കന്നട താരം ധ്രുവും പ്രധാനവേഷത്തിലഭിനയിക്കുന്നു. കന്നടയിലും മലയാളത്തിലും ചിത്രം പുറത്തിറങ്ങും. ഐശ്വര്യ ദേവാണ് നായിക. റിയാസ് ഖാന്‍, തലൈവാസല്‍ വിജയ്, കിരണ്‍ രാജ്, ശ്രീജിത് രവി, ടിനി ടോം, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് അല്‍ഫോന്‍സ് സംഗീതം പകരുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

Comments

comments