ബാല ഷാരൂഖ്ഖാനൊപ്പംതെന്നിന്ത്യന്‍ താരം ബാല ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്നു. ചെന്നൈ എക്സ് പ്രസ് എന്ന ചിത്രത്തിലാണ് ഷാരൂഖിനൊപ്പം ബാല അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാവും ബാല അഭിനയിക്കുക. അതിനിടെ ബാല സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ് ലിസ്റ്റ് വൈകാതെ തീയേറ്ററുകളിലെത്തും. മലയാളത്തിലും കന്നടയിലും ഈ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രോമോക്ക് ശബ്ദം നല്കിയിരിക്കുന്നത് മോഹന്‍ലാലാണ്. ഹിറ്റ് ലിസ്റ്റ് ക്ലിക്കായാല്‍ സംവിധാന രംഗത്ത് തുടരാനാണ് ബാലയുടെ നീക്കം.

Comments

comments