ബാലചന്ദ്രമേനോന്‍ വീണ്ടുംഏറെക്കാലത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. മമ്മൂട്ടി നായകനാകുന്ന ലാല്‍ ജോസ് ചിത്രം ഇമ്മാനുവേലില്‍ ബാലചന്ദ്രമേനോന്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ മകളുടെ വിവാഹതിരക്കുകളെ തുടര്‍ന്ന് ബാലചന്ദ്രമേനോന്‍ ആ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇപ്പോള്‍ അനൂപ് മേനോന്‍ നായകനാകുന്ന ബഡ്ഡി എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. രാജ് പ്രഭാവതി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഊട്ടിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Comments

comments