ബാലചന്ദ്ര മേനോന്‍ ചിത്രത്തിലും മഞ്ജുനായിക


മഞ്ജുവാര്യര്‍ തന്‍റെ മടങ്ങിവരവ് ഗംഭീരമാക്കാന്‍ തന്നെയാണ് തീരുമാനം. എറ്റവും പുതിയ റിപ്പോര്‍ട്ട് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്ര്തത്തിലും മഞ്‌ജു നായികയാവുന്നുവെന്നതാണ്. എന്നാല്‍, ഇതിന്‌ സ്‌ഥിരീകരണമൊന്നുമായിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ കുറച്ചുകാലമായി സിനിമയില്‍ നിന്ന്‌ അകന്നു നില്‍ക്കുകയായിരുന്ന ബാലചന്ദ്രമേനോന്‍ ബഡ്‌ഡി, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ സിനിമകളില്‍ അഭിനേതാവായി തിരിച്ചുവരവ്‌ നടത്തിയിരുന്നു. ശോഭനയും പാര്‍വതിയുമടക്കം നിരവധി നായികമാരെ മലയാളത്തിനു സമ്മാനിച്ച ബാലചന്ദ്രമേനോന്‍ മഞ്‌ജുവിനെ നായികയാക്കി സംവിധാന രംഗത്തേക്ക്‌ തിരിച്ചുവരവ്‌ നടത്തിയാല്‍ അത്‌ മഞ്ജുവിനും ബാലചന്ദ്രമേനോനും ഒരു ഗംഭീര തിരിച്ചു വരവ് തന്നെ ആയിരിക്കും ഉറപ്പ്.

English Summary : Manju to Play Female Lead in Balachandran Film also

Comments

comments