ബാബുരാജ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നുവില്ലന്‍ വേഷങ്ങളുടെ വേലിക്കെട്ടില്‍ നിന്ന് പുറത്ത് ചാടിയ ബാബുരാജ് ഹാസ്യ റോളുകളിലാണ് ഇപ്പോള്‍ ശ്രദ്ധനല്കുന്നത്. പല വേഷങ്ങളും ബാബുരാജിന് ഏറെ സപ്പോര്‍ട്ട് നേടിക്കൊടുക്കുന്നുമുണ്ട്. മിസ്റ്റര്‍ മരുമകനില്‍ ജഗതി ചെയ്യാനിരുന്ന വേഷമാണ് ബാബുരാജ് ചെയ്യുന്നത്. എന്നാല്‍ ബാബുരാജ് ഒരു സംവിധായകന്‍ കൂടിയാണ്. ബ്ലാക് ഡാലിയ, മനുഷ്യമൃഗം എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞ ബാബുരാജ് വൈകാതെ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പുതിയതായി ലഭിക്കുന്ന വേഷങ്ങള്‍ തന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള താലപര്യം തനിക്ക് ഏറെയുണ്ട് എന്ന് ഇദ്ദേഹം പറയുന്നു.

Comments

comments