ബാബുരാജ് വീണ്ടും പോലീസ്ഇടക്കാലത്ത് തമാശ വേഷങ്ങളില്‍ അഭിനയിച്ച ബാബുരാജ് വീണ്ടും പോലീസ് വേഷത്തിലേക്ക്. പുതുമുഖ സംവിധായകന്‍ ദിലീപ് തോമസ് സംവിധാനം ചെയ്യുന്ന വണ്ടര്‍ഫുള്‍ എന്ന ചിത്രത്തിലാണ് ബാബുരാജ് വീണ്ടും പോലീസ് വേഷത്തിലഭിനയിക്കുന്നത്. ക്രേസി ഗോപാലന്‍, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രാധ വര്‍മ്മയാണ് ബാബുരാജിന്റെ നായിക. ചിത്രത്തിന് സ്ക്രിപ്റ്റ് എഴുതുന്നത് വിനയ് ചെന്നിത്തലയാണ്. ദേവന്‍, ആനൂപ് ചന്ദ്രന്‍, മാമുക്കോയ, വീണ, ശ്രുതിബാല തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments