ബാച്ചിലര്‍ പാര്‍ട്ടിവ്യത്യസ്ഥമായ ആവിഷ്‌കരണം കൊണ്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ് അമല്‍ നീരദിന്റെ സിനിമകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രഥ്വിരാജ് എന്നിവരെ നായകരാക്കി ചിത്രങ്ങളെടുത്തുകഴിഞ്ഞ അമല്‍ നീരദിന്റെ പുതിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി.
പ്രഥ്വിരാജ്, അസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍മണി, ബാബുരാജ്, ജഗതി, രമ്യനമ്പീശന്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് അഭിനേതാക്കള്‍. സന്തോഷ് എച്ചിക്കാനം, ആര്‍.ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ഒരു ന്യൂ ജനറേഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രം.

Comments

comments