ബാച്ചിലര്‍ പാര്‍ട്ടിയും ഹാങ്ങോവറും !അമല്‍ നീരദിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ങോവറെന്ന ഇംഗഌഷ് ചിത്രത്തിന്റെ കോപ്പിയാണെന്നതിനെ ചൊല്ലി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു.
പ്രഥ്വിരാജ്, ഇന്ദ്രജിത്, അസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രം ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്. വളരെ പ്രശസ്തമായ ഹോളിവുഡ് ചിത്രമാണ് ഹാങ്ങോവര്‍. 2009 ല്‍ റിലീസായ ഈ ചിത്രം സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു.
എന്നാല്‍ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് എല്ലാം സ്‌കരീനില്‍ കാണാം എന്നാണ് സംവിധായകന്റെ പ്രതികരണം.
അമല്‍ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിന് ഒരു ഹോളിവുഡ് ചിത്രത്തോടുള്ള സാമ്യം മുമ്പ് പല ആരോപണങ്ങള്‍ക്കും വഴി വെച്ചിരുന്നു.

Comments

comments