ഫ്രീ വെബ്സൈറ്റ് കിട്ടുമോ?


മുമ്പ് സ്ഥാപനങ്ങളും, സംഘടനകളും, മാധ്യമങ്ങളുമൊക്കെയായിരുന്നു വെബ്സൈറ്റുകളില്‍‌ ബഹുഭൂരിപക്ഷത്തിനും ഉടമകളായിരുന്നത്. അത് ഏറെ പണച്ചെലവുള്ളതുമായിരുന്നു. എന്നാല്‍ സാങ്കേതികവിദ്? പുരോഗമിച്ചതോടെ ഒരു വെബ്സൈറ്റ് തുടങ്ങുക എന്നത് അത്ര സങ്കീര്‍ണ്ണമായ പ്രശ്നമൊന്നുമല്ലാതായി. സാമാന്യം കംപ്യൂട്ടര്‍ വിജ്ഞാനം ഉള്ള ഒരാള്‍ക്ക് വളരെ എളുപ്പത്തില്‍ ഒരു വെബ്സൈറ്റ് തുടങ്ങാം. ഫേസ് ബുക്കിലൊക്കെ സ്വന്തം അക്കൗണ്ട് തുടങ്ങുന്നതോടൊപ്പം സ്വന്തം വെബ്സൈറ്റും ഉള്ളവര്‍ ഇന്നേറെയാണ്.
പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് വെബ്സൈറ്റുകള്‍ ഫ്രീയായി തുടങ്ങാനാവുമോ എന്നത്. ഒറ്റ വാക്കിലുള്ള ഉത്തരം ഇല്ല എന്നതാണ്. എന്നാല്‍ സൈറ്റ് തുടങ്ങുന്നതിന്‍റെ ലക്ഷ്യം അനുസരിച്ച് ഇതില്‍ മാറ്റം വരാം. കാരണം എന്തിനാണ് വെബ്സൈറ്റ് എന്നതും, പണം മുടക്കാതെ സൈറ്റ് വേണോ എന്നതും പ്രസക്തമായ ചോദ്യങ്ങളാണ്.
ഇന്ന് ഒട്ടേറെ ഫ്രീ വെബ്സൈറ്റ് ഹോസ്റ്റിംഗ് കമ്പനികളുണ്ട്. ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ അനേകം കമ്പനികളെ കണ്ടെത്താം. പക്ഷേ ഇവയുടെ പ്രശ്നമെന്നത് ഇവ നല്കുന്ന ഡൊമെയ്നില്‍ അവരുടേതായ ഡൊമെയ്ന്‍ നെയിം ഉണ്ടാകും എന്നതാണ്. വെബ്സ്. കോം, ലൈക്കോസ് തുടങ്ങി ഏറെ കമ്പനികള്‍ ഇത്തരത്തില്‍ ഫ്രീ ഹോസ്റ്റിംഗ് നടത്തുന്നുണ്ട്. ഒരു സാധാരണ സൈറ്റ് ആണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍, അത് ഗൂഗിള്‍ സെര്‍ച്ചില്‍ ഫലപ്രദമായി കാണിക്കണമെങ്കില്‍ ആദ്യമായി നിങ്ങള്‍ക്ക് ട്രൈ ചെയ്യാവുന്ന ഒന്നാണ് ബ്ലോഗ് സ്പോട്ട്. ഇതിലും പേരിനൊപ്പം blogspot.com എന്നുണ്ടാവുമെന്ന് മാത്രം.
മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു വെബ്സൈറ്റിന് സമാനമായി രീതിയില്‍ മാറ്റം വരുത്താവുന്നതാണ് blogspot. ഇതിനെ പിന്നീട് വേണമെങ്കില്‍ ഡൊമെയ്ന്‍ വിലകൊടുത്ത് വാങ്ങി ഗൂഗിളിന്‍റെ സ്പേസ് ഉപയോഗിച്ച് തന്നെ സൈറ്റാക്കി മാറ്റാം.
അതുപോലെ വേര്‍ഡ്പ്രസ് ബ്ലോഗ് പണം കൊടുത്താല്‍ അതേ പ്ലാറ്റ് ഫോമില്‍ നിന്ന് തന്നെ സൈറ്റാക്കി മാറ്റാം.
www.dot.tk ഡൊമെയ്ന്‍ ഫ്രീ ആയി നല്കുന്ന ഒന്നാണ്,. എന്നാല്‍ ഈ സൈറ്റിന്‍റെ സുരക്ഷിതത്വത്തെ കുറിച്ച് അത്ര വിശ്വാസ്യത ഇനിയും ഇല്ല.
ശ്രദ്ധിക്കേണ്ടുന്ന കാര്യം ഒരു കമ്പനിയും ഫ്രീ ആയി ഡൊമെയ്നുകള്‍ നല്കില്ല എന്നതു തന്നെ. അഥവാ നല്കുന്നുണ്ടെങ്കില്‍ അവയുടെ ടേംസ് ആന്‍ഡ് കണ്ടിഷന്‍സ് ശ്രദ്ധിക്കുക. ഒരുപക്ഷേ ഒരു നിശ്ചിത കാലാവധി കഴിയുമ്പോള്‍ പണം നല്കിയില്ലെങ്കില്‍ സൈറ്റ് അവര്‍ കൈവശമായേക്കാം.
ഗൂഗിള്‍ www.indiagetonline.in നുമായി ചേര്‍ന്ന് ഒരു സ്കീം അവതരിപ്പിച്ചിരുന്നു. ഇത് വഴി ഒരു വര്‍ഷത്തേക്ക് ഫ്രീയായി സൈറ്റ് നടത്താനാവും.

Comments

comments