ഫോട്ടോഷോപ്പില്‍ വാട്ടര്‍മാര്‍ക്ക് നല്കാം.


ഇമേജുകളില്‍ വാട്ടര്‍മാര്‍ക്ക് നല്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഓണ്‍ലൈനായും ഇത് ചെയ്യാം. എന്നാല്‍ ഇത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഫയല്‍ സൈസസ് കൂടുമ്പോഴും മറ്റും ഇതൊരു പ്രയാസമുള്ള കാര്യമാണ്.
ഓഫ് ലൈനായി വാട്ടര്‍മാര്‍ക്ക് നല്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.. ഫ്രീയായും, പെയ്ഡായും ലഭിക്കുന്ന നിരവധി സോഫ്റ്റ് വെയറുകള്‍ നെറ്റില്‍ ലഭിക്കും.
എന്നാല്‍ ഫോട്ടോഷോപ്പില്‍ വാട്ടര്‍മാര്‍ക്ക് നല്കുക മറ്റൊരു മാര്‍ഗ്ഗമാണ്. ആദ്യതവണ അത്ര എളുപ്പമായി തോന്നില്ലെങ്കിലും പിന്നീട് വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാം.
ടെക്സ്റ്റ് വാട്ടര്‍മാര്‍ക്കിങ്ങ്
ഇത് ചെയ്യാന്‍ ആദ്യം വേണ്ടത് ഇമേജ്  ഓപ്പണ്‍ ചെയ്യുക എന്നതാണ്. ടെക്സ്റ്റിന് നമ്മള്‍ വെള്ള കളറാണ് നല്കുക. ടൂള്‍ബോക്‌സില്‍ ടെക്‌സ്റ്റ് ടൂള്‍ സെലക്ട് ചെയ്ത് വാട്ടര്‍മാര്‍ക്ക് നല്‌കേണ്ടുന്ന മാറ്റര്‍ ടൈപ്പ് ചെയ്യുക.

ഇനി ടെക്സ്റ്റ് സൈസ്, പൊസിഷന്‍ എന്നിവ നിശ്ചയിച്ച ശേഷം മെനുവില്‍ layer ല്‍ layer style > Blending options എടുക്കുക.

ബ്ലെന്‍ഡിങ്ങ് ഒപ്ഷനില്‍ ഒപാസിറ്റി ബാര്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയല്‍ ക്രമീകരിച്ച് ടെക്‌സറ്റിന്റെ ലുക്ക് സെറ്റ് ചെയ്യുക. 50% ആണ് സാധാരണ ഉപയോഗിക്കാറ്.

താഴെകാണുന്നത് പോലെ കിട്ടും.

ഇതേ പോലെ ഇമേജുകളും ലോഗോകളും ഇങ്ങനെ വാട്ടര്‍മാര്‍ക്ക് ആക്കാം. PNG ഫോര്‍മാറ്റിലുള്ളവയാണ് അനുയോജ്യം. ഇമേജ് കോപ്പി പേസ്റ്റ് ചെയ്ത് ഒപാസിറ്റി സെറ്റ് ചെയ്യുക.
ഇത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ bevel and Emboss ഉപയോഗിക്കാം.
വാട്ടര്‍മാര്‍ക്ക് റൊട്ടേറ്റ് ചെയ്യാന്‍ marquee tool സെലക്ട് ചെയ്ത് ടെക്‌സ്റ്റില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് free transform സെലക്ട് ചെയ്യുക. ടെക്‌സ്റ്റിന് ചുറ്റുമുള്ള ബോക്ലിന്റെ കോര്‍ണറില്‍ മൗസ് വക്കുമ്പോള്‍ അത് ഷേപ് മാറും. അപ്പോള്‍ റൊട്ടേറ്റ് ചെയ്ത് ഇഷ്ടമുള്ള ഡയറക്ഷനിലാക്കാം.

സിംബല്‍ വാട്ടര്‍മാര്‍ക്ക്
കോപ്പി റൈറ്റ് സിംബല്‍ പോലുള്ള ചിഹ്നങ്ങള്‍ ഫോട്ടോഷോപ്പ് സിംബല്‍സില്‍ ലഭിക്കും. ഇത് വലുതാക്കി നല്കാം.
അതിന് ഇമേജ് ഓപ്പണ്‍ ചെയ്ത് layer ല്‍ new Layer എടുക്കുക.

ഇനി ഷേപ്‌സ്ടൂള്‍സില്‍ നിന്ന് കസ്റ്റം ഷേപ്പ് ടൂള്‍ സെലക്ട് ചെയ്യുക.

കോപ്പി റൈറ്റ് സിംബല്‍ സെലക്ട് ചെയ്ത് ഇമേജിന് മേല്‍ വരുത്തുക. കളറും സൈസും സെറ്റ് ചെയ്യുക.

സിംബലുകള്‍ വാട്ടര്‍മാര്‍ക്കായി ഉപയോഗിക്കുമ്പോള്‍ അഡിഷണല്‍ ബ്ലെന്‍ഡിങ്ങ് ഒപ്ഷന്‍സ് ഉപയോഗിക്കാം. ബിവല്‍ ആന്‍ഡ് എംബോസ് പോലുള്ളവ…

താഴെകാണുന്നത് പോലെ ചിത്രം ലഭിക്കും.സിംബലിനൊപ്പം ടെക്സ്റ്റും നല്കാം.

മറ്റൊരു രീതിയാണ് ഷേപ്പ് ക്രിയേറ്റ് ചെയ്യുന്നത്. കറുപ്പ് കളറാണ് ഉപയോഗിക്കുക.
ഷേപ്പ് വരച്ചതിന് ശേഷം Filter > stylize > Emboss എടുക്കുക.

ഷേപ്പ് റാസ്റ്ററൈസ് ചെയ്യാനവശ്യപ്പെടുമ്പോള്‍ OK നല്കുക.

ഇനി Layer styles ല്‍ blend mode ല്‍ Hard light സെലക്ട് ചെയ്യുക.

ഇങ്ങനെ ചിത്രം കിട്ടും

ബാച്ച് വാട്ടര്‍മാര്‍ക്കിങ്ങ്
ഇമേജുകളില്‍ ബാച്ച് വാട്ടര്‍മാര്‍ക്കിങ്ങ് നല്കുന്നതിന് സ്റ്റെപ്പുകള്‍ റെക്കോഡ് ചെയ്ത് എളുപ്പത്തില്‍ പണി പൂര്‍ത്തിയാക്കാം.
അതിനായി ആക്ഷന്‍ ക്രിയേറ്റ് ചെയ്യണം. ഒരു ഫോള്‍ഡറിലെ മുഴുവന്‍ ചിത്രങ്ങളിലും വാട്ടര്‍മാര്‍ക്ക് നല്കാന്‍ file എടുത്ത് Automate > batch…. എടുക്കുക.

ഇനി ചിത്രങ്ങളുള്‍പെട്ട സോഴ്‌സ് ഫോള്‍ഡര്‍ തുറന്ന് ആക്ഷന്‍ നല്കി വാട്ടര്‍മാര്‍ക്ക് നല്കിയ ചിത്രങ്ങള്‍ എവിടെ സേവ് ചെയ്യണമെന്ന് നല്കാം.

പ്രിസെറ്റ് ചെയ്തആക്ഷനുകള്‍ക്ക് ഇവിടെ പോവുക.

Comments

comments