ഫേസ് ടു ഫേസ് കാലിടറി…ബാവൂട്ടി ഉടന്‍ വരുംഒന്നിന് പുറകേ ഒന്നായി ചിത്രങ്ങളിറങ്ങുകയും അവയൊക്കെ നിലം തൊടാതെ പോവുകയും ചെയ്യുന്ന അവസ്ഥയാണ് മമ്മൂട്ടിക്ക് ഇപ്പോള്‍. ജവാന്‍ ഓഫ് വെള്ളിമലക്ക് ശേഷം പുറത്തിറങ്ങിയ ഫേസ് ടു ഫേസും പരാജയത്തിന്‍റെ കഥയാണ് പറയുന്നത്. സെന്‍റിമെന്‍റ്സും, ആക്ഷനും കൂട്ടിക്കുഴച്ച ഈ വി.എം വിനു ചിത്രം യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കാതെവന്ന അവസ്ഥയിലാണ്. തിരക്കഥ മാറ്റിയെഴുതിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കേട്ടിരുന്നുവെങ്കിലും പ്രേക്ഷകനെ തീയേറ്ററില്‍ ബോറടിപ്പിക്കാതെ ഇരുത്തുന്നതില്‍ വി.എം വിനു എന്ന സംവിധായകന്‍ വീണ്ടും പരാജയപ്പെടുകയാണ്. അതിനിടെ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ കൂടി തീയേറ്ററിലേക്കെത്താനൊരുങ്ങുകയാണ്. ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ബാവുട്ടിയുടെ നാമത്തില്‍ ക്രിസ്തുമസ് റിലീസാണ്. രഞ്ജിതാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് & കമ്മത്ത് ജനുവരിയില്‍ റിലീസ് ചെയ്തേക്കും.

Comments

comments