ഫേസ് ടു ഫേസ് ഇന്ന് തുടങ്ങുന്നുവി.എം വിനു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഈ ചിത്രം. മമ്മൂട്ടി ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായി വേഷമിടുന്നു. റോമയാണ് നായിക. മുമ്പ് പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയും, വി.എം വിനുവും ഒരുമിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന താപ്പാന, ജവാന്‍ ഓഫ് വെള്ളിമല എന്നിവയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.

Comments

comments