ഫേസ് ടു ഫേസ് ആഗസ്റ്റില്‍ തുടങ്ങുംമമ്മൂട്ടിയെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്യുന്ന ഫേസ് ടു ഫേസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. റോമയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ മനോജാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ക്യാമറ അജയന്‍ വിന്‍സെന്റ്. സംഗീതം അല്‍ഫോന്‍സ്. സിദ്ദിഖ്, ലാലു അലക്സ്, പ്രതാപ് പോത്തന്‍, മാമുക്കോയ, ടിനി ടോം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗാസ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ എം.കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments