ഫേസ്ബുക്ക് ഫോട്ടോകള്‍ ബാക്ക് അപ് ചെയ്യാന്‍.


പലപ്പോഴും മൊബൈലില്‍ നിന്നും മറ്റും ഫോട്ടോകള്‍ ഫേസ്ബുക്കിലേക്ക് അപ്ലോഡ് ചെയ്ത് കഴിഞ്ഞാല്‍ സ്ഥലം ലാഭിക്കാന്‍ അവ മൊബൈലില്‍ നിന്ന് ഡെലീറ്റ് ചെയ്യും. പിന്നെ അവ ലഭിക്കാന്‍ ഫേസ്ബുക്ക് മാത്രമാണ് സഹായം.
ഇത് ബാക്ക് അപ് ചെയ്യാന്‍ പറ്റുമോ. ശ്രമിച്ച് നോക്കു.
Facebook2zip ഇതിന് നിങ്ങളെ സഹായിക്കും.
http://facebook2zip.com/
Login with facebook എന്നതില്‍ ക്ലിക്ക് ചെയ്യുക.
സെര്‍വ്വീസ് ആക്‌സസ് Allow ചെയ്യുക.
നിങ്ങളുടെ പേര് ഇടത് വശത്തെ ബോക്‌സില്‍ വരും. നിങ്ങളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പേരില്‍ ക്ലിക്ക് ചെയ്യുക.
സൂഹൃത്തുക്കളുടെ ഫോട്ടോകള്‍ കിട്ടാന്‍ അവരുടെ പേര് ടൈപ്പ് ചെയ്യുക.
Next ക്ലിക്ക്‌ചെയ്യുക.
നിങ്ങള്‍ക്ക് വേണ്ട ആല്‍ബം ലിസ്റ്റില്‍ കണ്ടാല്‍ അതില്‍ ക്ലിക്ക് ചെയ്യുക. പലത് ഒരുമിച്ച് സെലക്ട് ചെയ്യാം.
സെലക്ഷന്‍ കഴിഞ്ഞാല്‍ Download ല്‍ ക്ലിക്ക് ചെയ്യുക.
അല്പസമയത്തിനകം വരുന്ന ബോക്‌സില്‍ Download ല്‍ ക്ലിക്ക് ചെയ്യുക. സിപ് ഫയലായി ഫോട്ടോകള്‍ നിങ്ങള്‍ക്ക് സേവ് ചെയ്യാം.

Comments

comments