ഫഹദ് ഫാസില്‍ ശ്രദ്ധിക്കപ്പെടുന്നുപിതാവ് ഫാസിലിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയ നടനാണ് ഫഹദ്. കയ്യെത്തും ദൂരത്ത് എന്ന ആ ചിത്രം വന്‍ പരാജയമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഫഹദ് മലയാള സിനിമയില്‍ ശ്രദ്ധേയനാവുകയാണ്. ചാപ്പകുരിശ് എന്ന ചിത്രത്തിലൂടെ കരിയറില്‍ മുന്നേറ്റം നടത്താന്‍ ഫഹദിന് സാധിച്ചു. കോക്ക് ടെയിലും ശ്രദ്ധിക്കപ്പെട്ടു. ഇവ വ്യത്യസ്ഥമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു.
ഇപ്പോള്‍ നിരവധി അവസരങ്ങള്‍ ഫഹദിനെ തേടി വരുന്നുണ്ട്. ശ്രീനിവാസന്റെ പത്മശ്രീ ഡോ.സരോജ് കുമാറില്‍ ഒരു വേഷം ഫഹദിനുണ്ട്. ലാല്‍ ജോസിന്റെ പുതിയ പടം ഡയമണ്ട് നെക്ലേസ്, ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്നിചിത്രങ്ങളിലും ഫഹദ് അഭിനയിക്കുന്നു. ഇവക്ക് ശേഷം താമരശ്ശേരി ടു തായലന്‍ഡ് എന്ന ഹാസ്യ ചിത്രത്തിലും അഭിനയിക്കും.

Comments

comments