ഫഹദ് ഫാസിലും റീമയും ഒന്നിക്കുന്ന ഹൗസ് ബോട്ട്22 ഫീമെയില്‍ കോട്ടയം എന്ന സൂപ്പര്‍ഹിറ്റ് സിനിമയക്കു ശേഷം ഫഹദ് ഫാസിലും റീമ കല്ലിങ്കലും ഒന്നിക്കുന്ന ചിത്രമാണ് ഹൗസ് ബോട്ട്. നവാഗത സംവിധായകനായ സുരാജാണ് ഹൗസ് ബോട്ട് സംവിധാനം ചെയ്യുന്നത്. ഹൗസ്ബോട്ടില്‍ യാത്രചെയ്യുന്ന ഒരുകൂട്ടം യാത്രക്കാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.

സിനിമ കമ്പനി എന്ന ചിത്രത്തില്‍ ഒരുപ്രധാന വേഷം കൈകാര്യം ചെയ്ത ബദ്രി ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിക്കുന്നതേയുള്ളൂ. ഹൗസ് ബോട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇതിനു മുന്‍പു ഇറങ്ങിയ ത്രിവേണി എന്ന സിനിമയുമായി ഈ ചിത്രത്തിന് യാതൊരു സാദൃശ്യവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. തിരക്കഥ പൂര്‍ത്തിയാവുന്നതിനനുസരിച്ച് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments