ഫഹദ് ചിത്രത്തിന് ക്യാമറാമാനായി രാജീവ് രവി


Fahad - Puthiyacinema
ഫഹദ് ഫാസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളിലൊന്നാണ് അന്നയും റസൂലും. രാജീവ് രവിയെന്ന കലാകാരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ പ്രശംസകള്‍ ഏറെ നേടി. ഇപ്പോഴിതാ രാജീവ് രവി തന്റെ ഭാഗ്യതാരമായ ഫഹദ് ഫാസിലുമായി വീണ്ടും ഒന്നിയ്ക്കാന്‍ പോവുകയാണ്. ഇത്തവണ രാജീവ് രവി സംവിധായകന്റെ വേഷത്തിലല്ല എത്തുന്നത് എന്നുമാത്രം. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. നവാഗതനായ നോവിന്‍ വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി അരുണ്‍ കുമാറിന്റേതാണ് തിരക്കഥ. ശ്രദ്ധേയനായ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുക. സമീപകാല ഫഹദ് ഫാസില്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട് ഒരു ത്രില്ലര്‍ ആയിട്ടാണ് ചിത്രമൊരുക്കുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും കൊച്ചിയിലുമായിട്ടാണ് പടം ചിത്രീകരിക്കുക.

English Summary: Rajiv Ravi camera man for fahad film

Comments

comments