ഫഹദ് ഓട്ടോഡ്രൈവറുടെ വേഷത്തില്‍ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഫഹദ് ഫാസില്‍ പുതിയ ചിത്രമായ ഫ്രൈഡേയില്‍ ഓട്ടോഡ്രൈവറുടെ വേഷത്തിലെത്തുന്നു. മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ അടുത്തിടെയായി ഫഹദിനെ തേടിയെത്തുന്നുണ്ട്. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ്, ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവ ഉടന്‍ തീയേറ്ററുകളിലെത്തും.
ലിജിന്‍ ജോസാണ് ഫ്രൈഡേയുടെ സംവിധായകന്‍. ആലപ്പുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നജീം കോയ സ്‌ക്രിപ്റ്റ് എഴുതുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായിക.

Comments

comments