ഫഹദും ബിജു മേനോനും കൈ കോര്‍ക്കുന്നു


ബിജു മേനോൻ നായകനായി എത്തിയ ‘വെള്ളിമൂങ്ങ’യും ഫഹദ് ഫാസിൽ നായകനായ ‘മണിരത്നം’ സമ്മിശ്ര പ്രതികരണം സ്വന്തമാക്കി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയില്‍ തന്നെ ഫഹദും ബിജു മേനോനും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന റിപ്പോര്‍ട്ടുകള്‍. ഛായാഗ്രഹകനും സംവിധായകനുമായ പി സുകുമാർ അടുത്തതായി സംവിധാനം ചെയ്യൂന്ന ചിത്രത്തിലാകും ഇരുവരും ഒന്നിക്കുക. എന്നാൽ ഈ ചിത്രത്തെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇത് വരെ അറിവായിട്ടില്ല. ദിലീപിനെ നായകനാക്കി ‘സ്വ :ലേ’ എന്ന ചിത്രമൊരുക്കിയാണ് പി സുകുമാർ സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ഇതേ സമയം ഫഹദ് ഫാസിൽ നായകനായും നിർമ്മാതാവായും എത്തുന്ന അമൽ നീരദ് ചിത്രം ‘ഇയ്യോബിന്റെ പുസ്തക’ത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ തകൃതിയായി നടക്കുകയാണ്.

English summary : Fahad Fazil and Bijumenon Jointogether

Comments

comments