ഫഹദിന് ജനുവരിയില്‍ മൂന്ന് ചിത്രങ്ങള്‍വ്യത്യസ്ഥങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടന്‍ ഫഹദ് ഫാസില്‍ മലയാളത്തില്‍ ഇന്ന് സജീവമാണ്. ജനുവരിയില്‍ മൂന്ന് ചിത്രങ്ങളാണ് ഫഹദ് പ്രധാനവേഷങ്ങള്‍ ചെയ്തവയായി പുറത്തിറങ്ങുന്നത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും, ലിജോ ജോസിന്‍റെ ആമേന്‍, വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന നത്തോലി ചെറിയ മീനല്ല എന്നിവയാണ് ജനുവരിയില്‍‌ തീയേറ്ററുകളിലെത്തുക. മോഹന്‍ലാല്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന റെഡ് വൈന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് ഫഹദ് ഇപ്പോള്‍.

Comments

comments