ഫഹദിന്‍റെ ഒളിപ്പോര്ഫഹദ് ഫാസില്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഒളിപ്പോര്. സൈബര്‍ ലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ. കവി ഗോപീകൃഷ്ണനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. തൃശുരിലെ റൗണ്ട് അപ് എന്ന കൂട്ടായ്മയുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വി ശശിധരനാണ്. കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, സറീന വഹാബ്, സിദ്ധാര്‍ത്ഥ് തുടങ്ങിയവരഭിനയിക്കുന്നു. ഈ ചിത്രത്തിലെ നായിക പുതുമുഖമാണ്.

Comments

comments