പ്രോഗ്രാമുകള്‍ തുറക്കുമ്പോഴേ മാക്‌സിമൈസ് ചെയ്യാന്‍.


വിന്‍ഡോസ് 7 ല്‍ പല പ്രോഗ്രാമുകളും തുറക്കുമ്പോള്‍ മാക്‌സിമൈസ് ചെയ്തിട്ടുണ്ടാകില്ല. എക്‌സല്‍ പോലുള്ളവ ചെയ്യുന്നതിന് പേജ് മുഴുവനായും കാണേണ്ടതുണ്ട്. അതിനാല്‍ പലപ്പോഴും വിന്‍ഡോ മാക്‌സിമൈസ് ചെയ്യേണ്ടതായി വരാറുണ്ട്. അത് സെറ്റ് ചെയ്ത് വച്ചാല്‍ എളുപ്പമാകും.
Start ല്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം എടുക്കുക.
അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക.

അതില്‍ ഷോര്‍ട്ട് കട്ട് ടാബില്‍ Run എന്നിടത്ത് Normal window എന്നാവും ഉണ്ടായിരിക്കുക. അത് Maximized എന്ന് സെലക്ട് ചെയ്യുക.

Ok നല്കുക.
ഇനി നിങ്ങള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ മാക്‌സിമൈസ്ഡ് ആയിരിക്കും.

Comments

comments