പ്രിയാമണിയും പൃഥ്വിരാജും ഡോ. ബിജുവിനൊപ്പം


Prithviraj and Priyamani
ആകാശത്തിന്‍റെ നിറത്തിനു ശേഷം ‍ഡോ. ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെയിന്റിങ് ലൈഫ്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വീരാജ്, പ്രിയാമണി എന്നിവരാണ് പ്രധാന കഥാപാപത്രങ്ങള്‍. പാര്‍ഥിപന്‍, നിഷാന്ത് സാഗര്‍, കൃഷ്ണകുമാര്‍, ഇര്‍ഷാദ്, അനുമോള്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം ഹിമാചല്‍ പ്രദേശിലെ ചില ഭാഗങ്ങളിലാകും.

Comments

comments