പ്രിഥ്വിരാജ് സ്റ്റണ്ട് മാസ്റ്ററാകുന്നുദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ യില്‍ പ്രിഥ്വിരാജ് സ്റ്റണ്ട് മാസ്റ്ററുടെ വേഷം ചെയ്യുന്നു. ഇതിന് മുമ്പ് മമ്മൂട്ടി ബിജു വര്‍ക്കിയുടെ ഫാന്റം എന്ന ചിത്രത്തില്‍ സ്റ്റണ്ട് മാസ്റ്ററുടെ വേഷം ചെയ്തിരുന്നു. ടാര്‍സന്‍ ആന്റണി എന്നാണ് ഹീറോയില്‍ പ്രിഥ്വിരാജിന്റെ കഥാപാത്രത്തിന് പേര്.
പുതിയ മുഖത്തിന് ശേഷം ഒരു ആക്ഷന്‍ ഹിറ്റാണ് ദീപന്റെ ലക്ഷ്യം. ശ്രീകാന്ത്, ബാല, തലൈവാസല്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തെലുങ്ക് നടി യാമി ഗൗതമാണ് നായിക.

Comments

comments