പ്രിഥ്വിരാജ് സംവിധായകനാകുന്നുഅഭിനയത്തിനും, നിര്‍മ്മാണത്തിനും ശേഷം പ്രിഥ്വിരാജ് സിനിമ സംവിധാനത്തിലേക്ക്. ഡോ. ബിജു സംവിധാനം ചെയ്ത് പ്രിഥ്വിരാജ് തന്നെ നായകനായി അഭിനയിച്ച വീട്ടിലേക്കുള്ള വഴി എന്ന ചിത്രമാണ് പ്രിഥ്വിരാജ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഹിന്ദിയിലാണ് പ്രഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം. വീട്ടിലേക്കുള്ള വഴിയുടെ ഹിന്ദി റീമേക്ക് അവകാശം പ്രിഥ്വി വാങ്ങിയതായാണ് വാര്‍ത്ത. അയ്യ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയം പൂര്‍ത്തിയാക്കിയ പ്രിഥ്വിരാജ് വൈകാതെ ഔറംഗസേബ് എന്ന ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങും. നിലവില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലാണ് പ്രിഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Comments

comments