പ്രിഥ്വിരാജ്-ശ്രീനിവാസന്‍ ഒന്നിക്കുന്ന മുംബൈയ് പോലീസ്ഏറെ തവണ മാറ്റി വയ്ക്കപ്പെട്ട ചിത്രമാണ് മുംബൈ പോലീസ്. കാസനോവക്ക് മുമ്പേ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രം പ്ലാന്‍ ചെയ്തിരുന്നു. പ്രിഥ്വിരാജിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. പിന്നീട് കേട്ടത് പ്രഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നാണ്. ഇപ്പോള്‍ ചിത്രം ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ശ്രീനിവാസനും പ്രിഥ്വിരാജും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിഥ്വിരാജ് അഭിനയിക്കുന്ന മുംബൈ ദോസ്ത് എന്ന ചിത്രം വൈകാതെ തുടങ്ങും. ഇവ തമ്മില്‍ പേരില്‍ കണ്‍ഫ്യൂഷനുണ്ടാക്കുമെന്നതിനാല്‍ ചിത്രത്തിന്റെ പേര് മാറ്റിയേക്കാം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments