പ്രിഥ്വിരാജ് ബോളിവുഡില്‍ ഇടം തേടുന്നുഇടക്കാലത്ത് മലയാളത്തില്‍ ചലനം സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഏറെ പരാജയങ്ങളുടെ പട്ടികയുമായാണ് പ്രിഥ്വിരാജിന്റെ നില്പ്. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഫ്ലോപ്പായി. സോഷ്യല്‍ മീഡിയകളിലൂടെ ഇത്രയധികം വിമര്‍ശനം നേരിടേണ്ടി വന്ന മറ്റൊരു നടനുണ്ടാവില്ല മലയാളത്തില്‍. മലയാളത്തില്‍ ചിത്രങ്ങള്‍ കുറച്ച് ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് പ്രിഥ്വിരാജ് ഇപ്പോള്‍. ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം അയ്യാ വൈകാതെ തീയേറ്ററുകളിലെത്തും. റാണി മുഖര്‍ജിയാണ് ഈ ചിത്രത്തിലെ നായിക. ഔറംഗസേബ് എന്ന ചിത്രത്തിലേക്കും പ്രിഥ്വി കരാറായിക്കഴിഞ്ഞു. പ്രിഥ്വിരാജ് ബോളിവുഡില്‍ ഇടം കണ്ടെത്തുമോയെന്ന് വൈകാതെയറിയാം.

Comments

comments