പ്രിഥ്വിരാജ് തിരിച്ചുവരുന്നുഇന്ത്യന്‍ റുപ്പിയുടെ വിജയത്തിന് ശേഷം പ്രിഥ്വിരാജിനെതിരായ പ്രചരണങ്ങള്‍ തെല്ലൊന്നടങ്ങിയിരുന്നു. നിരവധി പരാജയ ചിത്രങ്ങള്‍ക്കിടയില്‍ ഒരാശ്വാസമായി ഇന്ത്യന്‍ റുപ്പി മാറി. പ്രഥ്വിരാജ് തന്നെയായിരുന്നു അതിന്റെ നിര്‍മ്മാതാവും.
ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ്, ഡോ.ബിജുവിന്റെ അകാശത്തിന്റെ നിറം എന്നിവ പൂര്‍ത്തിയാക്കി ദീപന്റെ ഹീറോയിലാണ് പ്രഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന് ശേഷം അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ അഭിനയിക്കും. ഷാജി കൈലാസിന്റെ സിംഹാസനം, ബോളിവുഡ് ചിത്രം അനുരാഗ് കശ്യപിന്റെ അയ്യ എന്നിവയാണ് അടുത്ത ചിത്രങ്ങള്‍.
മല്ലുസിങ്ങില്‍ നിന്ന് തിരക്ക് മൂലം ഒഴിവായ പ്രിഥ്വിരാജ് റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമായ മുംബൈ പോലീസില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് റോഷന്‍ ആന്‍ഡ്രൂസ് നിഷേധിച്ചിട്ടുണ്ട്.

Comments

comments