പ്രിഥ്വിരാജ് ട്രാഫിക് ഓഫര്‍ നിരസിച്ചുമലയാള ചിത്രം ട്രാഫിക്കിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാനുള്ള ക്ഷണം പ്രിഥ്വിരാജ് വേണ്ടെന്ന് വച്ചു. തമിഴ് പതിപ്പ് നിര്‍മ്മിക്കുന്നത് രാധിക ശരത് കുമാറാണ്. പ്രധാന വേഷത്തില്‍ ശരത് കുമാര്‍ തന്നെ അഭിനയിക്കും. മലയാളപടത്തില്‍ അനൂപ് മേനോന്‍ അഭിനയിച്ച ഭാഗമാണ് പ്രിഥ്വിരാജിന് ഓഫര്‍ ചെയ്തത്.
പ്രിഥ്വിരാജ് നിലവില്‍ ദീപന്റെ ഹീറോയില്‍ അഭിനയിക്കുകയാണ്. ഹിന്ദി ചിത്രം അയ്യ മുഴുമിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഏഴ് മലയാള ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്കിക്കഴിഞ്ഞു. അതിനാലാണ് ഓഫര്‍ നിരസിച്ചത്. മലയാളം വേര്‍ഷനില്‍ നിന്ന് തമിഴില്‍ എത്തുന്ന ഏക വ്യക്തി രമ്യ നമ്പീശനാണ്.

Comments

comments