പ്രിഥ്വിരാജ് ജിത്തു ജോസഫിന്റെ ചിത്രത്തില്‍ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് നായകവേഷത്തിലഭിനയിക്കുന്നു. ഡിറ്റക്ടിവി എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ജിത്തുവിന്റെ ദിലീപ് നായകനാകുന്ന മൈ ബോസ് എന്ന ചിത്രം ഷൂട്ടിംഗിലാണ്. ഇത് പൂര്‍ത്തിയായാല്‍ പുതിയ ചിത്രം ആരംഭിക്കും. അനന്ത വിഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ പരാജയങ്ങള്‍ക്ക് ശേഷം മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തില്‍ വിജയം നേടാന്‍ പ്രിഥ്വിരാജിന് സാധിച്ചു. തുടര്‍ന്ന് വ്യത്യസ്ഥതയുള്ള വേഷങ്ങളില്‍ ശ്രദ്ധിക്കുകയാണ് പ്രിഥ്വി. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് എന്നിവയാണ് ഇനി പുറത്ത് വരാനുള്ള പ്രിഥ്വിരാജിന്റെ ചിത്രങ്ങള്‍.

Comments

comments