പ്രിഥ്വിരാജിന് വിലക്ക്മുടങ്ങിപ്പോയ പ്രിഥ്വിരാജ് ചിത്രം രഘുപതി രാഘവ രാജാറാമിന്റെ നിര്‍മ്മാതാവിന്റെ പരാതിയെത്തുടര്‍ന്ന് പ്രിഥ്വിരാജിന് സിനിമയില്‍ അഭിനയിക്കുന്നതിന് വിലക്ക്. നിര്‍മ്മാതാവ് പി.കെ മുരളീധരന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയ പരാതിയേ തുടര്‍ന്നാണ് വിലക്ക്. രണ്ട് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. രണ്ടാഴ്ചയോളം ഷൂട്ട് ചെയ്ത ശേഷം തിരക്കഥ പോരായെന്ന് അഭിപ്രായപ്പെട്ടാണ് ഷാജി കൈലാസ് ചിത്രം നിര്‍ത്തിവെച്ചത്. ഇതിന് ശേഷം ഷാജി കൈലാസും, പ്രഥ്വിരാജും പല ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ എഴുപത്തഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച തനിക്ക് ഡേറ്റ് നല്കിയില്ലെന്നാണ് നിര്‍മ്മാതാവിന്‍റെ പരാതി. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്ന് ഷാജി കൈലാസ് വാക്ക് നല്കിയിട്ടുണ്ടെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പ്രിഥ്വിരാജ് ഇപ്പോള്‍ കമ്മിറ്റ് ചെയ്ത പല ചിത്രങ്ങളുമായി തിരക്കിലായതിനാല്‍ ഉടന്‍ ഡേറ്റ് കിട്ടാനിടയില്ല. അയ്യാക്ക് ശേഷം പ്രിഥ്വിയുടെ പുതിയ ഹിന്ദി ചിത്രം ഔറംഗസേബ് വൈകാതെ ആരംഭിക്കും.അതിന് ശേഷമേ ഈ പ്രൊജക്ട് നടക്കാനിടയുള്ളു.

Comments

comments