പ്രിഥ്വിരാജിന്‍റെ വയസന്‍ വേഷംമലയാളത്തില്‍ പ്രിഥ്വിരാജിന് അവസരങ്ങള്‍ കുറയുന്നുവെന്നും, അതല്ല ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് കുറയ്ക്കുകയാണെന്നും പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ താമസം മുംബൈയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പ്രിഥ്വിരാജ്. എന്തായാലും അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ അത്ര ഭേദപ്പെട്ട പ്രകടനങ്ങളൊന്നും പ്രിഥ്വിരാജില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ഏറെ മികച്ച ഒരു വേഷമാവും സെല്ലുലോയ്ഡില്‍ പ്രിഥ്വി അവതരിപ്പിക്കുന്നത് എന്നാണ് പ്രതീക്ഷ. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്‍റെ ജീവിതം ആധാരമാക്കി നിര്‍മ്മിക്കുന്ന സെല്ലുലോയ്ഡ് സംവിധാനം ചെയ്യുന്നത് കമലാണ്. യൗവനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ജെ.സി ഡാനിയേലിന്‍റെ ജീവിതം ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് അവതരിപ്പിക്കുന്നു. പ്രിഥ്വിരാജ് ഇന്നേ വരെ അവതിരിപ്പിച്ചിട്ടുള്ളതില്‍ ഏറെ വ്യത്യസ്ഥതയുള്ളതാകും ഈ ചിത്രം .

Comments

comments