പ്രിഥ്വിയുടെ വിലക്ക് മാറ്റിപ്രഥ്വിരാജിനെതിരെ പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വീണ്ടും. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന രഘുപതി രാഘവ രാജാറാം എന്ന ചിത്രം സംബന്ധിച്ചാണ് ഈ വിലക്ക്. ഈ ചിത്രം പാതിവഴിയില്‍ മുടങ്ങിയപ്പോള്‍ മറ്റൊരു ചിത്രത്തിന് ഡേറ്റ് നല്കാമെന്ന് പ്രിഥ്വിരാജ് വാക്കു നല്കിയിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതുവരെയും ഡേറ്റ് നല്കാത്തതിനാലായിരുന്വിനു വിലക്ക്. എന്നാല്‍ ഷാജി കൈലാസാണ് ചിത്രം വേണ്ടെന്ന് വച്ചതെന്നും ആരോപണങ്ങളുണ്ട്. ഒരു സിനിമയിലും പ്രിഥ്വിയെ സഹകരിപ്പിക്കരുതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിലവില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസില്‍ അഭിനയിക്കുന്ന പ്രിഥ്വിരാജിനെ വലിക്കിയാല്‍ ഈ ചിത്രവും മുടങ്ങും. അതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.പ്രശ്നം ഇത്തരത്തില്‍ വഷളാകവേ നിര്‍മ്മാതാവ് പുതിയ തിരക്കഥയുമായി വന്നാല്‍ താന്‍ അഭിനയിക്കാന്‍തയ്യാറാണെന്ന് പ്രിഥ്വിരാജ് ഉറപ്പ് നല്കി. തുടര്‍ന്ന് വിലക്ക് മാറ്റുകയായിരുന്നു

Comments

comments