പ്രതാപ് പോത്തന്‍ വീണ്ടുംവലിയ ഒരിടവേളക്ക് ശേഷം പ്രതാപ് പോത്തന്‍ മലയാളത്തില്‍ തിരിച്ചുവരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തന്റെ മടക്കം. ഫഹദ് ഫാസില്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
ഒരു കാലത്ത് മലയാളത്തിലെ തിരക്കുള്ള നടനായിരുന്നു പ്രതാപ് പോത്തന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം കൈവച്ച ഇദ്ദേഹം മൂന്ന് മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 95 ഓളം സിനമകളില്‍ അഭിനയിച്ചിട്ടുണ്ട്. തകര, നവമ്പറിന്റെ നഷ്ടം, ഒന്നു മുതല്‍ പൂജ്യം വരെ എന്നിവ പ്രശസ്തമായ ചിത്രങ്ങളാണ്.

Comments

comments