പ്രണവ് സിനിമയിലേക്ക് ഉടനേയില്ലമോഹന്‍ലാലിന്റെ മകന്‍ പ്രണവ് മേജര്‍ രവിയുടെ പുതിയ ചിത്രത്തിലൂടെ സിനിമയില്‍ അഭിനയിക്കും എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രണവ് ഉടനേ അഭിനയരംഗത്തേക്കില്ലെന്ന് മേജര്‍ രവി പറഞ്ഞു. മോഹന്‍ലാലിന്റെ പുതിയ ചിത്രം കര്‍മ്മയോദ്ധയുടെ ഓഡിയോ പ്രകാശനച്ചങ്ങിലാണ് ഇക്കാര്യം മേജര്‍ രവി പറഞ്ഞത്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് ആദ്യം അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ചെറിയൊരു റോളാണ് പ്രണവ് അവസാനമായി ചെയ്തത്. മമ്മൂട്ടിയുടെ മകന്‍ ദുള്‍ഖര്‍ സിനിമയില്‍ സജീവമായതോടെ മാധ്യമങ്ങള്‍ പ്രണവിനെ ലക്ഷ്യമിടുകയായിരുന്നു. നേരത്തെ മോഹന്‍ലാലും പ്രണവ് ഉടനേ അഭിനയത്തിലേക്കില്ല എന്ന് പറഞ്ഞിരുന്നു.

Comments

comments