പോപ്പിന്‍സ് പൂര്‍ത്തിയായിഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന സംവിധായകന്‍ വി.കെ പ്രകാശിന്റെ പുതിയ ചിത്രം പോപ്പിന്‍സ് ചിത്രികരണം പൂര്‍ത്തിയായി. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം പുറത്തിറങ്ങുന്ന വി.കെ പ്രകാശിന്റെ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, സിദ്ധിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ജയരാജ് വാര്യര്‍, മേഘ്‌നരാജ്, നിത്യ മേനോന്‍, പത്മപ്രിയ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജയപ്രകാശ് കുളൂരാണ്. നിര്‍മ്മാണം ദര്‍ശന്‍ രവി.

Comments

comments